കൊറോണ മരണം ഉയരുന്നു; ആകെ മരണസംഖ്യ 427, ഫിലിപ്പീന്‍സിലും ഒരു മരണം

single-img
4 February 2020

കൊറോണ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഉയരുന്നു. ചൈനയില്‍ നിന്ന് മാറി മറ്റ് രാജ്യങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇന്നലെ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇതുവരെ ചൈനയില്‍ മാത്രം 425 ആണ് വൈറസ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം മരിച്ചത് 64 പേരാണ്. അതേസമയം ഫിലിപ്പീന്‍സിലും മരണം പുതുതായി റിപ്പോര്‍ട്ട് ചെയ്തു.
20400 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ചൈന ദേശീയ ആരോഗ്യ കമ്മീഷന്‍ സ്ഥിരീകരിച്ചു. സാഹചര്യം അതീവ ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരുകയാണ്. ചൈനയ്ക്ക് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കും തുടരും