ദേശീയ പൗരത്വ പട്ടിക ദേശവ്യാപകമാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം

single-img
4 February 2020

ഡല്‍ഹി: ദേശ വ്യാപകമായി ദേശീയ പൗരത്വ പട്ടിക നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്.എന്‍ആര്‍സി വിഷയത്തില്‍ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്ന് സാഹചര്യത്തില്‍ ആദ്യമായാണ് കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരണം നടത്തുന്നത്.

ദേശീയ പൗരത്വപട്ടിക രാജ്യമൊട്ടാകെ നടപ്പാക്കാന്‍ ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിശദീകരണം എഴുതി നല്‍കിയത്. ദേശീയ തലത്തില്‍ എന്‍ആര്‍സി നടപ്പാക്കാന്‍ ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായ് ആണ് മറുപടി നല്‍കിയത്.