ദില്ലിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല; കെജിരിവാള്‍

single-img
4 February 2020

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബിജെപിക്ക് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല; കെജിരിവാള്‍ നിര്‍ണയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജിരിവാള്‍.വോട്ടെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിലേക്ക് നയിക്കും.

ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഞാനാണ്. എന്നാല്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് അറിയാതെ ജനങ്ങള്‍ എങ്ങനെ വോട്ട ്‌രേഖപ്പെടുത്തുമെന്നും കെജിരിവാള്‍ ചോദിച്ചു. ആംആദ്മി പാര്‍ട്ടി ദില്ലിയില്‍ ചെയ്ത കാര്യങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ തങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.