ബംഗ്ലാദേശികള്‍ എന്നാരോപിച്ച് കുടിയൊഴിപ്പിച്ചു; ഉടന്‍ പുനരധിവസിപ്പിക്കാന്‍ കോടതി ഉത്തരവ്

single-img
4 February 2020

ബംഗളുരു: അനധികൃത ബംഗ്ലാദേശികളെന്ന സംശയത്തിന്റെ പേരില്‍ ചേരിപ്രദേശങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികളുടെ കിടപ്പാടങ്ങള്‍ ഒഴിപ്പിച്ച നടപടിക്ക് എതിരെ ഹൈക്കോടതി. ബംഗളുരു കോര്‍പ്പറേഷനാണ് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത്. ഒരാളുടെ മുഖം നോക്കി ബംഗ്ലാദേശി പൗരനാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കുമോയെന്ന് കോടതി ചോദിച്ചു.

കിടപ്പാടങ്ങള്‍ ഒഴിപ്പിച്ചവരെ സര്‍ക്കാര്‍ ഉടന്‍ പുനരധിവസിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ബെല്ലന്ദൂര്‍,വൈറ്റ്ഫീല്‍ഡ് ഭാഗങ്ങളിലുള്ള നൂറ് കണക്കിന് കുടുംബങ്ങളെയാണ് ബംഗ്ലാദേശികള്‍ എന്നാരോപിച്ച് കുടിയൊഴിപ്പിച്ചത്. ഇത് ചോദ്യം ചെയ്ത് പീപ്പിള്‍ യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആണ് ഹരജി നല്‍കിയത്. ഈ കേസിലാണ് വിധി.