ഗവർണറുടെ നയപ്രഖ്യാപന പരിഭാഷയിലെ പിഴവ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

single-img
4 February 2020

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ മലയാള പരിഭാഷയില്‍ ഗുരുതരമായ തെറ്റ് വരുത്തിയ ഉദ്യോഗസ്ഥർക്ക് സർക്കാർ നോട്ടീസ് നൽകി.നിയമവകുപ്പിലെ ആറ് അഡിഷണല്‍ സെക്രട്ടറിമാരോടാണ് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്.മന്ത്രിസഭ അംഗീകരിച്ച ഇംഗ്്ളിഷ് പ്രസംഗം മൊഴിമാറ്റം ചെയ്തപ്പോള്‍ തെറ്റ് കടന്നുകൂടിയത്തിനുള്ള വിശദീകരണത്തിനുള്ള മറ്റ് നടപടി ക്രമങ്ങൾ നിയമവകുപ്പ് സെക്രട്ടറി തീരുമാനിക്കും.

പൗരത്വനിയമഭേദഗതിയെക്കുറിച്ചുള്ള പതിനെട്ടാം ഖണ്ഡിക മുഖ്യമന്ത്രിയുടെ അഭിപ്രായം മാനിച്ച് ഗവര്‍ണര്‍ വായിച്ചത് തന്നെ സർക്കാരിന്റെ വിജയമായാണ് കണ്ടത്. അത്തരമൊരു നയപ്രഖ്യാപന പ്രസംഗത്തിലെ ഏറ്റവും കാതലായ ഭാഗത്തുതന്നെയാണ് പരിഭാഷയില്‍ഗുരുതര വീഴ്ച വന്നത്.

നമ്മുടെ പൗരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിന്റെ ഓരോ അംശത്തിനും വിരുദ്ധമായതിനാൽ ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലാകാൻ കഴിയില്ല എന്നാണു പരിഭാഷയിൽ പറഞ്ഞിരുന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതനിരപേക്ഷതയുടെ ഓരോ അംശത്തിനും എതിരാണു മതം അടിസ്ഥാനമാക്കിയുള്ള പൗരത്വം എന്നാണ് ശരിയായ പരിഭാഷ.