അസമിൽ രണ്ട് ദിവസമായി ആളിക്കത്തുന്ന നദി; പിന്നിലെ കാരണം ഇതാണ്

single-img
3 February 2020

ഇന്ത്യൻ സംസ്ഥാനമായ അസമിൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ന​ദി ക​ത്തു​ക​യാ​ണ്. ക്രൂ​ഡ് ഓ​യി​ല്‍ കടന്നുപോകുന്ന പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി​യ​തി​നെ തുടര്‍ന്നാണ്‌ ഇത്തരത്തില്‍ തീ ​പ​ട​ര്‍​ന്ന​തെ​ന്നാണ് പുറത്തുവരുന്ന റി​പ്പോ​ര്‍​ട്ട്. അസമിലെ ദി​ബ്രു​ഗ​ഡ് ജി​ല്ല​യി​ലെ ബു​ര്‍​ഹി ഡി​ഹിം​ഗ് ന​ദി​യിലാണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

നിലവില്‍ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും പ​രി​ഹ​രി​ക്കാ​ന്‍ വി​ദ​ഗ്ധ​രു​ടെ സം​ഘം സ്ഥ​ല​ത്തെ​ത്തി​യെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തീ ​പി​ടി​ത്ത​ത്തി​ല്‍ ഇതുവരെ ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളി​ല്ല. അതേസമയം ഗു​രു​ത​ര​മാ​യ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ള്‍ ഭാവിയില്‍ ഉ​ണ്ടാ​കാ​മെ​ന്ന ആ​ശ​ങ്ക ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

സംസ്ഥാനത്തെ അ​പ്പ​ര്‍ ആ​സാം മേ​ഖ​ല​യി​ലെ എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ല്‍​നി​ന്ന് എ​ണ്ണ ശേ​ഖ​രി​ച്ചു പ്ര​ധാ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന പൈ​പ്പ് ലൈ​നി​ലാണ് ചോ​ര്‍​ച്ച​യു​ണ്ടാ​യ​തെ​ന്നും പൈപ്പില്‍ നിന്നും അ​സം​സ്കൃ​ത എ​ണ്ണ ന​ദി​യി​ലേ​ക്ക് ഒ​ഴു​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ളു​ക​ള്‍ തീ ​ക​ത്തി​ച്ച​താ​കാം ന​ദി​യി​ല്‍ തീ​പി​ടി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും ഓ​യി​ല്‍ ഇ​ന്ത്യ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.