‘ഞങ്ങളുടെ കുട്ടികൾ ആശയക്കുഴപ്പത്തിലാണ് വെടിവച്ചത്’; ജാമിയ, ഷഹീൻ ബാഗ് സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ്

single-img
3 February 2020

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ ഷഹീൻ ബാഗിലും ജാമിയ മിലിയ സർവകലാശാലയിലും നടന്ന വെടിവയ്പ്പിൽ പ്രതികരണവുമായി ബിജെപി എംപി അർജുൻ സിംഗ്. ഞങ്ങളുടെ കുട്ടികൾ ആശയക്കുഴപ്പത്തിലാണ് വെടിവച്ചത് എന്ന് അർജുൻ സിംഗ് അഭിപ്രായപ്പെട്ടു. പാക് ചാര സംഘടനയായ സിഎഎയുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവമാണ് ജാമിയയിൽ നടന്നതെന്നും അർജുൻ സിംഗ് പറഞ്ഞു.

ഇപ്പോൾ എല്ലാവരും യാതൊരു ദോഷവും സംഭവിച്ചിട്ടില്ലാത്ത ഈ വെടിവയ്പുകളെകുറിച്ചാണ് സംസാരിക്കുന്നത്. അതേസമയം രണ്ട് വലിയ ഹിന്ദു മഹാസഭാ നേതാക്കൾ യുപിയിൽ കൊല്ലപ്പെട്ടു.എന്നാൽ ആരും അതിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഷഹീൻ ബാഗിൽ വെടിവയ്പ്പ് നടത്തിയ പ്രതിയെ കോടതി രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഡൽഹിയിലെ സാകേത് കോടതിയാണ് പ്രതി കപിൽ ഗുജ്ജാറിനെ റിമാന്‍ഡ് ചെയ്തത്.