സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

single-img
3 February 2020

തിരുവനന്തപുരം: നാളെ നടക്കാനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കാണ് സ്വകാര്യ ബസ് ഉടമകള്‍ പിന്‍വലിച്ചത്. ഗതാഗത വകുപ്പ് മന്ത്രി എ.കഎ ശശീന്ദ്രനുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്.

നവംബറില്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും പാലിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമരം പ്രഖ്യാപിച്ചത്. എന്നാല്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം കാര്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.