പൗരത്വ ഭേദഗതി നിയമം കൊണ്ട് രാജ്യത്ത് ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ല: പിസി ജോര്‍ജ്

single-img
3 February 2020

കേന്ദ്ര സർക്കാർ രാജ്യത്ത് കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് പിസി ജോര്‍ജ് എംഎല്‍എ.

കേന്ദ്രം കൊണ്ടുവന്ന പൗരത്വ നിയമം കൊണ്ട് രാജ്യത്തെ ഒരു പൗരനും പൗരത്വം നഷ്ടപ്പെടില്ലെന്നും അത്തരത്തിലുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തിനിടയില്‍ ഭീതി പരത്താന്‍ എല്‍ഡിഎഫ് ശ്രമിക്കുകയാണെന്നും സ്ത്രീകളെയും കുട്ടികളെയും സമരത്തിനിറക്കുന്നത് ഭരണപരാജയം മറയ്ക്കാനാണെന്നും ജോര്‍ജ് ആരോപിച്ചു. അതേസമയം കേരളാ നിയമസഭയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയത്തെ പിസി ജോര്‍ജ് പിന്തുണച്ചിരുന്നു.