കേന്ദ്ര സർക്കാർ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനാൽ ജനങ്ങളെ എൻപിആറിലേക്കും സിഎഎയിലേക്കും വലിച്ചിഴക്കുന്നു: ഗുലാം നബി ആസാദ്

single-img
3 February 2020

രാജ്യത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തങ്ങളുടെ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനാൽ ജനങ്ങളെ എൻപിആറിലേക്കും സിഎഎയിലേക്കും വലിച്ചിഴക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഇന്ത്യയിൽ എൻപിആർ മുമ്പും നടത്തിയിരുന്നുവെങ്കിലും അതിലെ ചോദ്യങ്ങൾ സാധാരണയായിരുന്നു.

പക്ഷെ ഇപ്പോൾ ബിജെപി എൻപിആറിനെ തെറ്റായി അവതരിപ്പിക്കുകയാണെന്നും രാജ്യത്തുള്ള 60 കോടിയോളം ജനങ്ങൾക്ക് അവരുടെ മാതാപിതാക്കളുടെ ജനന തിയതി അറിയില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

“ഇവിടെ എൻ‌പി‌ആർ‌ മുമ്പും ചെയ്‌തിരുന്നു, എന്നാൽ അതിലുള്ളചോദ്യങ്ങൾ‌ സാധാരണയായിരുന്നു. ഇപ്പോൾ പക്ഷെ ബിജെപി എൻപിആറിനെ തെറ്റായി അവതരിപ്പിക്കുകയാണ്. ഇതിലൂടെയും ഹിന്ദു- മുസ്ലിം എന്ന വിവേചനം നടപ്പാക്കാനാണ് സർക്കാരിന്റെ ശ്രമം. ഇന്ത്യയിൽ ഇപ്[ഇപ്പോൾ 50-60 കോടി ജനങ്ങളുണ്ട് അവർക്കെല്ലാം അവരുടെ മാതാപിതാക്കളുടെ ജനന തിയതി അറിയുമെന്ന് വിശ്വസിക്കുന്നില്ല”-ഗുലാം നബി ആസാദ് പറഞ്ഞു.