ആര്‍ടിഐ അപേക്ഷകനോട് പൗരത്വ രേഖകള്‍ ആവശ്യപ്പെട്ട് ലക്‌നൗ സര്‍വ്വകലാശാല

single-img
3 February 2020

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരവേ, വിവരാവകാശ പ്രകാരം പരാതി നല്‍കിയ അധ്യാപകനോട് പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ലക്‌നൗ സര്‍വ്വകലാശാല.

വിവരാവകാശ നിയമപ്രകാരം വൈസ് ചാന്‍സിലര്‍ക്കെതിരെ പരാതിനല്‍കിയ സര്‍വകലാശാലയിലെതന്നെ അധ്യാപകനായ അലോക് ചാന്ദ്യയോടാണ് വിവരങ്ങള്‍ നല്‍കണമെങ്കില്‍ ആദ്യം പൗരത്വം തെളിയിക്കണമെന്ന് സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തനിക്ക് രേഖകള്‍ നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചെന്നും പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആദ്യം ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെന്നും വിവരാവകാശ പ്രവർത്തകനും ഇവിടത്തെ ഡിഗ്രി കോളേജിലെ ഫാക്കൽറ്റിയുമായ അലോക് ചാന്ദ്യ പറഞ്ഞു.

യൂണിവേഴ്സിറ്റിയിലെ ധനകാര്യ കോഴ്‌സുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനെക്കുറിച്ചും അവരുടെ ശമ്പള സ്കെയിലിനെക്കുറിച്ചുമുള്ള വിശദാംശങ്ങളാണ് ചാന്ദ്യ വിവരാവകാശ നിയമപ്രകാരം തേടിയത്.