ഇസ്രായേലില്‍ നിന്ന്‌ ഈജിപ്‌തിലേക്കുള്ള ഗ്യാസ്‌ ലൈന്‍ തീവ്രവാദികള്‍ അഗ്നിക്കിരയാക്കി

single-img
3 February 2020

ജെറുസലേം : ഇസ്രായേലില്‍ നിന്ന്‌ ഈജിപ്‌തിലേക്കുള്ള ഗ്യാസ്‌ ലൈന്‍ തീവ്രവാദികള്‍ തീവച്ചു. തീരദേശ പട്ടണമായ ബിര്‍ ഇല്‍ അബ്ദിന്‌ കിഴക്കുമാറിയാണ്‌ ഗ്യാസ്‌ പൈപ്പ്‌ ലൈന്‍ ആക്രമിക്കപ്പെട്ടത്‌. ഈജിപ്‌തിലേക്കുള്ള നാചുറല്‍ ഗ്യാസിന്റെ നീക്കം പൂര്‍ണ്ണമായും തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്‌ ആക്രമണമെന്ന്‌ ഇസ്രായേല്‍ ആരോപിച്ചു.

ഇസ്രായേലിന്റെ ലെവിയാത്തന്‍ ഗ്യാസ്‌ ഫീല്‍ഡില്‍ നിന്നാണ്‌ പൈപ്പ്‌ ലൈന്‍ ആരംഭിക്കുന്നത്‌.അതേ സമയം പൈപ്പ്‌ ലൈനിന്‌ നേരെയുള്ള ആക്രമണം ഗ്യാസ്‌ നീക്കത്തെ തടസ്സപ്പെടുത്തിയിട്ടി ല്ലെന്നും ഗ്യാസ്‌ നീക്കം ഇപ്പോഴും സുഗമമായി തുടരുന്നുണ്ടെന്നും ഇസ്രായേല്‍ ഊര്‍ജമന്ത്രി യുവാല്‍ സ്റ്റെയിനിറ്റ്‌സ്‌ പറഞ്ഞു.