കൊറോണയില്‍ തളര്‍ന്ന് ചൈന; മരണസംഖ്യ 360 കടന്നു

single-img
3 February 2020

ബെയ്ജിംഗ്: കൊറോണ വൈറസിനൊടൊപ്പം ചൈനയില്‍ ഭീതിയും പടരുകയാണ്. മരണസംഖ്യ ഓരോ ദിവസവും ഉയര്‍ന്നുകൊണ്ടിരി ക്കുന്നു. ഇന്നലെ മാത്രം 57 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 361 ആയെന്നാണ് ഒദ്യോഗിക കണക്കുകള്‍ പറയുന്നത്. വൈറസ് ബാധിതരുടെ എണ്ണം 17205 ആയി ഉയര്‍ന്നു.

വൈറസ് പടരുന്നതോടെ ആവശ്യത്തിന് മാസ്‌കുകളും പ്രതിരോധ സാമഗ്രികളും കിട്ടാനില്ലാത്ത അവസ്ഥയാണ് വുഹാന്‍ നഗരത്തില്‍. വൈറസ് ബാധിതരെ ചികത്സിക്കുന്ന ആശുപത്രികളില്‍ മെഡിക്കല്‍ സാമഗ്രികള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്.അപാകതകള്‍ പരിഹരിക്കാന്‍ റെഡ് ക്രോസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

അതേ സമയം കൊറോണയെ ഭയന്ന് മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് ലോകരാജ്യങ്ങള്‍. വിവിധ രാജ്യങ്ങള്‍ ചൈനയിലേക്കുള്ള വിമാനസര്‍വീസുകളടക്കം നിര്‍ത്തിയിരിക്കുകയാണ്. സൗദി എയര്‍ലൈന്‍സാണ് ഏറ്റവും ഒടുവില്‍ സര്‍വീസ് നിര്‍ത്തിവച്ചത്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ചൈനയിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടാകില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.