കാട്ടാക്കട കൊലപാതകം: പൊലീസിന്റെ അനാസ്ഥയെന്ന് പ്രതിപക്ഷം, നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

single-img
3 February 2020

കാട്ടാക്കടയിലെ മണ്ണുമാഫിയ കൊലപാതകം നിയമസഭയില്‍ ചര്‍ച്ചയായി.എം വിന്‍സെന്റ് എംഎല്‍എയാണ് വിഷയം പ്രതിപാദിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പൊലീസിന്റെ വീഴ്ചയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.

സംഭവ ദിവസം രാത്രി ഒരുമണിക്കാണ് സ്റ്റേഷനില്‍ വിവരം കിട്ടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് വീഴ്ച വരുത്തിയെന്ന പരാതി പരിശോധിക്കുകയാണെന്നും, റിപ്പോര്‍ട്ട് വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവും നടന്നത്. അനിവാദമില്ലതെ മണ്ണെടുത്തത് ചോദ്യം ചെയ്തതിന് കാട്ടാക്കട സ്വദേശി സംഗീത് എന്ന ചെറുപ്പക്കാരനെ മണ്ണുമാറിയ ജെസിബി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രിയിലാണ് സംഭവം നടന്നത്.

കാര്യങ്ങള്‍ യഥാ സമയം പൊലീസില്‍ അറിയിച്ചിരുന്നെങ്കിലും പൊലീസിന്റെ അനാസ്ഥയാണ് സംഗീതിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.