വൈറസ് ബാധ ഉണ്ടാകുമെന്ന വ്യാജവാർത്ത; ചൈനയില്‍ വളര്‍ത്തുമൃഗങ്ങളെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കെറിഞ്ഞ് കൊല്ലുന്നു

single-img
3 February 2020

വളർത്തുമൃ​ഗങ്ങളിൽ നിന്ന് കൊറോണ വൈറസ് പരക്കും എന്ന രീതിയിൽ വ്യാജവാർത്ത പ്രചരിച്ചതിനെ തുടർന്ന് ചൈനയിൽ മൃ​ഗങ്ങളെയെല്ലാം കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കെറിഞ്ഞ് കൊല്ലുകയാണ് ഒരു കൂട്ടം ആളുകൾ. രാജ്യത്തെ തെരുവുകളിൽ ചത്തുകിടക്കുന്ന നായകളുടെയും പൂച്ചകളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ധാരാളം ആളുകളാണ് ഈ പ്രവർത്തിക്കെതിരം രം​ഗത്ത് വന്നിട്ടുള്ളത്.

കാരണം ഇതുവരെ കൊറോണ വൈറസ് വളർത്തുമൃ​ഗങ്ങളിലൂടെ പകരുമെന്ന് ഓദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്നത് വ്യാജവാർത്തകളാണ്. ഭൂരിപക്ഷം ചിത്രങ്ങൾക്കും കരയുന്ന സ്മൈലിയാണ് എല്ലാവരും നൽകിയിരിക്കുന്നത്. വിഷയത്തിൽ മൃ​ഗസ്നേഹികളും സംഘടനകളും ഇടപെടണമെന്നാണ് ചിലരുടെ അഭിപ്രായം.

മൃഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറ്റേണ്ടതുണ്ട്. മനുഷ്യർക്ക് സ്വയം രക്ഷിക്കാൻ വേണ്ടി മൃ​ഗങ്ങളെ കൊന്നുതള്ളുന്നത് ന്യായീകരിക്കാൻ സാധിക്കില്ല.എന്ന് മറ്റൊരു വ്യക്തി ട്വീറ്റ് ചെയ്യുന്നു.ഇതുവരെ കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ മരണമടഞ്ഞവരുടെ എണ്ണം 361 ആണെന്ന് ചൈനീസ് ആരോ​ഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.