നിയമ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ബിജെപി നേതാവ് ചിന്മയാനന്ദിന് ജാമ്യം

single-img
3 February 2020

ലഖ്നൗവിലെ ഷാജഹാന്‍പുരില്‍ സ്വാമി ചിന്മായന്ദിന്‍റെ ആശ്രമാം നടത്തിയിരുന്ന കോളേജിൽ പഠിച്ചിരുന്ന നിയമ വിദ്യാര്‍ത്ഥിനീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി നേതാവ് ചിന്മയാനന്ദിന് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തനിക്കുള്ള പ്രായാധിക്യവും അവശതകളും പരിഗണിച്ച് പരോള്‍ അനുവദിക്കണമെന്ന് ചിന്മയാനന്ദ് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ചിന്മായനന്ദ് തന്നെ പീഡിപ്പിച്ചെന്ന് ആഗസ്റ്റ് മാസം 23ന് പെണ്‍കുട്ടി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ചിന്മായനന്ദില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. അതിനു ശേഷംപെണ്‍കുട്ടിയെ കാണാതാവുകയും ആഗസ്റ്റ് 30ന് രാജസ്ഥാനില്‍ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അതേസമയം പോലീസ് പെൺകുട്ടി തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്ന ചിന്മയാനന്ദിന്‍റെ പരാതിയില്‍ പെണ്‍കുട്ടിക്കെതിരെയും കേസെടുത്തിരുന്നു.

പെൺകുട്ടിയും സുഹൃത്തും കൂടി തന്നെ ഭീഷണിപ്പെടുത്തി അഞ്ച് കോടി ആവശ്യപ്പെട്ടെന്നാണ് ചിന്മയാനന്ദ് പരാതിപ്പെട്ടത്. കെസ്റലിൽ പെടുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് ബിജെപി ചിന്മയാനന്ദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.