കിടിലൻ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഗ്രേസ് ആന്റണി

single-img
3 February 2020

സൂപ്പർ ഹിറ്റായ ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന സിനിമയിലെ സിമി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച നടിയാണ് ഗ്രേസ് ആന്റണി. താരം. ഇപ്പോഴിതാ തകര്‍പ്പന്‍ ഡാന്‍സുമായി ആരാധകര്‍ക്കു മുന്നിലെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമിലൂടെ.

സോഷ്യല്‍ മീഡിയയിലാകെ ഈ വീഡിയോ തരംഗമാകുകയാണ്. ചാനലുകളിൽ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട സുഹൈദ് എന്ന കുക്കുവും ഗ്രേസിനൊപ്പം ഈ വീഡിയോയിൽ ചുവടു വയ്ക്കുന്നുണ്ട്. സൗബിൻ പ്രധാന വേഷം ചെയ്ത സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ഒരു ഹലാല്‍ ലവ് സ്‌റ്റോറിയാണ്‌ ഗ്രേസിന്റെ അടുത്ത ചിത്രം.