ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി ദേശീയ ഗാനം ആലപിച്ചു

single-img
2 February 2020

ലഖ്‌നൗ: ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത ശേഷം ആ തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനില്‍ നിന്ന് ദേശീയ ഗാനം ആലപിച്ച ഇയാളെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഉത്തര്‍ പ്രദേശിലെ ബറാബങ്കിലാണ് ക്രൂരമായ കൊലപാതകം നടന്നത്.

ഗാര്‍ഹിക പീഡനം പിന്നീട് കൊലപാതകത്തിലെത്തുകയായി രുന്നു. ബഹാദൂര്‍ ഗ്രാമത്തിലെ അഖിലേഷ് റാവത്ത് എന്നയാളാണ് ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് മാറ്റിയത്. പിന്നീട് ഇയാള്‍ അറുത്തെടുത്ത തലയുമായി ജഹാംഗിരാബാദ് പൊലീസ് സ്റ്റേഷനിലെത്തി. ഇയാളുടെ കയ്യില്‍ നിന്ന് ഭാര്യയുടെ തല എടുക്കാന്‍ പൊലീസ് ശ്രമിച്ചതോടെ ഇയാള്‍ ദേശീയ ഗാനം ആലപിക്കാന്‍ തുടങ്ങി. ഭാരത് മാതാ കി ജയ് എന്ന് ആക്രോശിച്ചു.

ഏതാനും സമയം നീണ്ട ബലപ്രയോഗത്തിനൊടുവിലാണ് പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തി ന് കാരണമെന്ന് പൊലീസ് സൂപ്രണ്ട് അരവിന്ദ് ചതുര്‍വേദി പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.