വുഹാനില്‍ നിന്ന് രണ്ടാമത്തെ വിമാനവും ഡല്‍ഹിയിലെത്തി; സംഘത്തില്‍ മാലിദ്വീപ് സ്വദേശികളും

single-img
2 February 2020

ഡല്‍ഹി: ചൈനയില്‍ കൊറോണ വൈറസ് അപകടകരമായി പടരുന്ന സാഹചര്യത്തില്‍ വുഹാന്‍ നഗരത്തില്‍ നിന്നും രണ്ടാമത്തെ വിമാനവും ഡല്‍ഹിയിലെത്തി. മലയാളികളടക്കം 323 പേരുമായാണ് എയര്‍ ഇന്ത്യ വിമാനം എത്തിയത്.സംഘത്തില്‍ ഏഴ് മാലിദ്വീപ് സ്വദേശികളുമുണ്ട്.

ഇവരെ മനേസറിലെ സൈനിക ക്യാമ്പിലും ഐടിബിപി ക്യാംപിലേക്കും മാറ്റിപ്പാര്‍പ്പിക്കും.14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞശേഷമേ ഇവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കൂ. 42 മലയാളികളടക്കം 324 പേരെ കഴിഞ്ഞദിവസം വുഹാനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. ഇവര്‍ നീരീക്ഷണത്തില്‍ കഴിയുകയാണ്.