കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടിക്കുറച്ചു: കടുത്ത സാമ്പത്തിക നടപടികള്‍ വേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്

single-img
2 February 2020

തിരുവനന്തപുരം: 2020 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിന് നിരാശയായിരുന്നു ഫലം. സംസ്ഥാന സര്‍ക്കാരിന്റെ നികുതി വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. ഇതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കേണ്ടതായി വരും.കേന്ദ്ര വിഹിതം കുറഞ്ഞതോടെ വരുമാനം കൂട്ടാന്‍ കടുത്ത നടപടികള്‍ ആവശ്യമായി വരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ബജറ്റ് വിഹിതത്തില്‍ 20000 കോടിയാണ് കേരളം പ്രതീക്ഷിച്ചത്. ലഭിച്ചതാകട്ടെ 15236 കോടിയും. കഴിഞ്ഞ വര്‍ഷം ഇത് 17872 കോടിയായിരുന്നു.വായ്പ പരിധി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും ബജറ്റില്‍ അംഗീകരിച്ചില്ല.

അതുകൊണ്ടു തന്നെ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിലേക്കാണ് നീങ്ങുന്നതെന്നും ധനമന്ത്രി പറഞ്ഞു.തൊഴിലുറപ്പ് വിഹിതം 71000 കോടിയില്‍ നിന്ന് 61000 കോടിയായി കുറച്ചതും തരിച്ചടിയായി. ഇനി സംസ്ഥാനത്തിന്റെ തനത് വരുമാനം കൂട്ടുന്നതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.