കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

single-img
2 February 2020

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എഴുപത്തിമൂന്നുകാരിയായ സോണിയയെ ദില്ലിയിലെ സര്‍ ഗംഗാറാം ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് ആണ് സംഭവം. കടുത്ത പനിയും വയറുവേദനയുമാണ് അസുഖമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിദഗ്ധ പരിശോധനക്ക് വിധേയയാക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും സോണിയക്കൊപ്പം ആശുപത്രിയിലുണ്ട്.മറ്റു വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.