ഹിന്ദുസേനയുടെ ഭീഷണി; ഷാഹീന്‍ബാഗിൽ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇടത് എംപിമാര്‍

single-img
2 February 2020

കഴിഞ്ഞ 50 ദിവസത്തിൽ കൂടുതലായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷാഹീന്‍ബാഗിലേക്ക് ഐക്യദാര്‍ഢ്യവുമായി ഇടത് എംപിമാര്‍ എത്തി. സിപിഎം എംപിമാരായ കെ കെ രാഗേഷും കെ സോമപ്രസാദുമാണ് ഷാഹീന്‍ബാഗിലെത്തി പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ഇവിടെ പ്രതിഷേധക്കാര്‍ക്കെതിരെ ഹിന്ദുസേന ഇന്ന് മാര്‍ച്ച് നടത്തിയിരുന്നു. അവരുടെ ഭേഷായി നിലനിൽക്കെയാണ് ഇടത് എം.പിമാരും സമരസ്ഥലത്തെത്തിയത്. തങ്ങളുടെ സന്ദർശനവുമായി ബന്ധപ്പെട്ട് രാഗേഷ് ഫെയ്സ്ബുക്കിലും കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 50 ദിവസമായി ഡൽഹിയിലെ ഷഹീൻ ബാഗിൽ നടക്കുന്ന സമരത്തിൽ പങ്കെടുത്തു. ഹിന്ദു സേനയുടെ നേതൃത്വത്തിൽ സംഘപരിവാർ ഈ സമരം…

Posted by K K Ragesh on Saturday, February 1, 2020