‘അവര്‍ നികുതി തട്ടിപ്പുകാരല്ല’; പ്രവാസികളും നികുതിയടക്കണമെന്ന ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ മുഖ്യമന്ത്രി

single-img
2 February 2020

രാജ്യത്ത് നികുതി ഇളവ് ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന പ്രവാസി ഇന്ത്യക്കാരും ഇനിമുതൽ നികുതിയടണമെന്ന കേന്ദ്ര ബജറ്റിലെ നിർദ്ദേശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യൻ പ്രവാസികള്‍ നാട്ടില്‍ കുടുംബമുള്ളവരാണെന്ന് ഓര്‍ക്കണമെന്നും കുടുംബകാര്യങ്ങള്‍ക്ക് നാട്ടില്‍ കഴിയുന്നവര്‍ നികുതി തട്ടിപ്പുകാരല്ല എന്നും അദ്ദേഹം പറഞ്ഞു.

എന്‍ആര്‍ഐ എന്ന പദവി ഇന്ത്യയിൽ നിന്നും ലഭിക്കുന്നതിന് വിദേശത്ത് കഴിയുന്നതിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചത് പ്രവാസികളോടുള്ള ക്രൂരതയാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്നലെ പാർലമെന്റിൽ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമന്‍ അവതരിപ്പിച്ച ബജറ്റിലായിരുന്നു പ്രവാസികളും നികുതി അടക്കണമെന്ന പ്രഖ്യാപനം.

ഇന്ത്യയ്ക്ക് പുറത്തുള്ളവർ ആ രാജ്യങ്ങളില്‍ ആദായനികുതി അടയ്ക്കാത്തതിനാൽ നികുതി ചുമത്താനാണ് ബജറ്റില്‍ വ്യക്തമാക്കിയത്. പ്രധാനമായും ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ രാജ്യത്ത് നികുതി നല്‍കേണ്ടിയിരുന്നില്ല. ഇതിനാണ് ഇപ്പോഴുള്ള പുതിയ നിര്‍ദേശത്തിലൂടെ മാറ്റം വരുന്നത്.