പന്തീരങ്കാവ് യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത് സ്വന്തം അധികാരമുപയോഗിച്ച്: ഡിജിപി

single-img
2 February 2020

തിരുവനന്തപുരം: അലനും താഹയും പ്രതികളായ യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത് അവരുടെ അധികാരം ഉപയോഗിച്ചാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ആഭ്യന്തരസുരക്ഷയുടെ ഭാഗമായാണ് കേസ് ഏറ്റെടുക്കുന്നതെന്ന് എന്‍ഐഎ അറിയിച്ചു. അത്തരത്തില്‍ കേസ് ഏറ്റെടുക്കാന്‍ എന്‍ഐഎയ്ക്ക് അധികാരമുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

സിപിഐഎം പ്രവര്‍ത്തകരായ അലനും താഹക്കുമെതിരെ മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡിജിപി. എന്‍ഐഎ അന്വേഷിക്കുന്ന കേസായതിനാല്‍ താന്‍ കൂടുതലൊന്നും പറയുന്നില്ല. അവര്‍ ഇതുവരെ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നാണ് കരുതുന്നത്. അവര്‍ അന്വേഷണം നടത്തട്ടെ. തെളിവുകളുണ്ടെങ്കില്‍ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളൂവെന്നും ബെ ഹ്‌റ പറഞ്ഞു.