നിര്‍ഭയ കേസ്; കുറ്റവാളികളുടെ വധശിക്ഷ നിട്ടിയതിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

single-img
2 February 2020

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധ ശിക്ഷ നീട്ടിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. പട്യാല ഹൗസ് കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഹര്‍ജി. നിയമം ദുരുപയോഗം ചെയ്ത് പ്രതികള്‍ ശിക്ഷ നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്.

ഹര്‍ജിയില്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്കും കുറ്റവാളികള്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു.ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് ഡല്‍ഹി ഹൈക്കോടതി ഹര്‍ജി പരിഗണിക്കുക. അതിനിടെ കേസിലെ മൂന്നാം പ്രതി അക്ഷയ് ഠാക്കൂര്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി.

ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പട്യാല കോടതി പ്രതികളുടെ മരണവാറന്റ് സ്‌റ്റേ ചെയ്തു. നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാന്‍ പ്രതികള്‍ക്ക് അവകാശം നല്‍കണമെന്ന ആവശ്യം അംഗീകരിച്ചായിരുന്നു സ്റ്റേ.