നിര്‍ഭയാ കേസിലെ പ്രതികളുടെ വധശിക്ഷ ഉടന്‍ വേണം;ഹര്‍ജിയില്‍ വിധി മാറ്റിവെച്ച് ദില്ലി ഹൈക്കോടതി

single-img
2 February 2020

ദില്ലി: നിര്‍ഭയാ കൂട്ടബലാല്‍സംഗ കേസിലെ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ വിധി പറയാനായി മാറ്റിവെച്ച് ദല്‍ഹി ഹൈക്കോടതി. ദല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് സുരേഷ് കൈത്താണ് ഹരജിയില്‍ അടിയന്തരമായി വാദം കേട്ടത്. എന്നാല്‍ വിധി ഇന്ന് തന്നെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും മാറ്റിവെക്കുകയായിരുന്നു കോടതി. വധശിക്ഷ സ്‌റ്റേ ചെയ്ത കീഴ്‌കോടതി ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഹരജി നല്‍കിയത്.സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്.

പ്രതികള്‍ നിയമപ്രക്രിയയെ ദുരുപയോഗം ചെയ്യുകയാണെന്നാണ് അദേഹം കോടതിയില്‍ അറിയിച്ചത്. വധിശിക്ഷ നടപ്പാക്കുന്നത് മന:പൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും അദേഹം ആരോപിച്ചു. നാലുപ്രതികളുടെ ശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്നില്ല. അതില്‍ നിയമതടസമില്ല. വധശിക്ഷ നടപ്പാക്കുന്നതിന് പതിനാല് ദിവസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ കേസില്‍ പതിമൂന്നാം ദിവസമാണ് പ്രതികള്‍ ഹര്‍ജി നല്‍കിയത്.ഇത് ശിക്ഷ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്നും അദേഹം വാദിച്ചു.