ഒഴിവാക്കാമായിരുന്ന മഹാഭാരതയുദ്ധം; ‘മറിയം വന്നു വിളക്കൂതി’ പുതിയ സ്‌നീക് പീക് വീഡിയോ

single-img
2 February 2020

പുതുതായി റിലീസിനൊരുങ്ങുന്ന കോമഡി ത്രില്ലര്‍ ചിത്രമാണ് മറിയം വന്ന് വിളക്കൂതി. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തക നുമായ ജനിത് കാച്ചപ്പിള്ളിയാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പുതിയ സ്‌നീക് പീക് വീഡിയോ പുറത്തിറങ്ങി. മഹാഭാരതത്തിന്റെ കോമഡി വേര്‍ഷനാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

നാലു സുഹൃത്തുക്കളുടെ ഒറ്റ രാത്രിയിലെ തുടര്‍ച്ചയായ 3 മണിക്കൂറുകളുടെ കഥപറയുന്ന ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. മന്ദാകിനി എന്നാണ് ചിത്രത്തിന് ആദ്യം നല്‍കിയ പേര്. പിന്നീട് മാറ്റുകയായിരുന്നു. പ്രേമം ചിത്രത്തിലൂടെ പരിചിതനായ സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ്, അല്‍ത്താഫ്, ഷിയാസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ നായിക സേതുലക്ഷ്മിയാണ്.

ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള ആണ്. സിനോജ് പി അയ്യപ്പന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.എ ആര്‍ കെ മീഡിയ, രാഗം മൂവീസ് എന്നിവയുടെ ബാനറില്‍ രാജെഷ് അഗസ്റ്റിന്‍ ആണ് നിര്‍മിക്കുന്നത്. ,ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് ശിവ, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.