എല്‍ഐസി ഓഹരി വില്‍പ്പന; പ്രതിഷേധവുമായി ഫെബ്രുവരി നാലിന് ജീവനക്കാരുടെ പണിമുടക്ക്

single-img
2 February 2020

കേന്ദ്ര സർക്കാർ ബജറ്റിൽ എൽഐസിയുടെ ഓഹരി വിൽക്കാൻ തീരുമാനം എടുത്തത് അറിയിച്ചതിൽ വിൽപ്പനക്കെതിരെ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജീവനക്കാർ രാജ്യവ്യാപകമായി ഇറങ്ങിപ്പോക്ക് സമരം നടത്തുമെന്ന് ആൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ(എഐഐഇഎ) അറിയിച്ചു. നിലവിൽ 32 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എൽഐസിക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിൽ 29 ലക്ഷംകോടി രൂപയുടെ നിക്ഷേപം ഉണ്ട്.

ഇതേസ്ഥാപനം കഴിഞ്ഞ സാമ്പത്തിക വർഷം 2610 കോടി കേന്ദ്രത്തിന് ലാഭവിഹിതം കൈമാറി. ഇതോടൊപ്പം തന്നെ 50,000കോടി രൂപയുടെ ബോണസും പോളിസി ഉടമകൾക്ക്ക്ക് നൽകുകയും ചെയ്തു.രാജ്യത്തിന്റെ പൊതു താല്പര്യത്തിന് വിരുദ്ധമായ കേന്ദ്ര ബജറ്റ് നിർദ്ദേശത്തിനെതിരെ ദേശവ്യാപക പ്രചാരണത്തിനും സംഘടന ആഹ്വാനം ചെയ്തു.