ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യ 5-0ത്തിന് തൂത്തുവാരി

single-img
2 February 2020

ബേ ഓവളിൽ നടന്ന ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര 5-0ന് തൂത്തുവാരി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ മുന്നോട്ടുവെച്ച 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് 156 റണ്‍സെടുക്കാനേയായുള്ളൂ. സ്‌കോര്‍- ഇന്ത്യ-163/3, ന്യൂസിലന്‍ഡ്-156-9

നാല് ഓവറില്‍ കേവലം 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ പേസർ ബുമ്രയും നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ചുറിയുമാണ്(60) ഇന്ത്യക്ക് ജയം സമ്മാനിച്ചത്. കിവീസിന്റെ മാര്‍ട്ടിന്‍ ഗപ്‌ടിലിനെ(2) ബുമ്രയും കോളിന്‍ മണ്‍റോയെ(15) വാഷിംഗ്‌ടണും പുറത്താക്കിയപ്പോള്‍ ടോം ബ്രൂസ്(0) റണ്‍ഔട്ടായി. ഒടുവിൽ 19-ാം ഓവറില്‍ നായകന്‍ ടിം സൗത്തിയെ(6) പുറത്താക്കി ബുമ്ര ഇന്ത്യയുടെ ജയമുറപ്പിച്ചു.

ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 163 റണ്‍സെടുത്തു. മലയാളിയായ സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി പരാജയപ്പെട്ടപ്പോള്‍ നായകന്‍ രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് 41 പന്തില്‍ 60 റണ്‍സെടുത്തു