യുപിയില്‍ ഹിന്ദുമഹാസഭ നേതാവ് വെടിയേറ്റു മരിച്ചു

single-img
2 February 2020

ലഖ്‌നൗ: ഹിന്ദുമഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ശ്രീവാസ്തവ വെടിയേറ്റുകൊല്ലപ്പെട്ടു. പ്രഭാത സവാരിക്കിടെയാണ് സംഭവം. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് ഛട്ടാര്‍ മന്‍സിലിന് സമീപമാണ് സംഭവം. കൂടെ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കും വെടിയേറ്റതായി വിവരമുണ്ട്.

മോട്ടോര്‍സൈക്കിളിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. ഗൊരഖ്പൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ഹിന്ദുമഹാസഭ നേതാവ് രഞ്ജിത് ശ്രീവാസ്തവ. ഇദേഹത്തിന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുക്കാന്‍ അക്രമികള്‍ ശ്രമിച്ചതായി പോലിസ് പറഞ്ഞു.