നവജാത ശിശുവിന്റെ മൃതദേഹം കൊച്ചിയില്‍ ബക്കറ്റിൽ കണ്ടെത്തി

single-img
2 February 2020

എറണാകുളം ജില്ലയിലെ എളമക്കരയിൽ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തി. എളമക്കരയ്ക്ക് സമീപം മാക്കാപ്പറമ്പ് എന്ന സ്ഥലത്തുനിന്നാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പ്രസവശേഷം ഉപേക്ഷിച്ചതെന്നാണ് പോലീസിന്‍റെ പ്രഥമിക നിഗമനം.

ഏകദേശം 24 ആഴ്ചകള്‍ പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതിന്റെ സമീപത്തായി കായലിന്‍റെ കൈവരി ഒഴുകുന്നുണ്ട്. അതിനാൽ ഒരുപക്ഷെ കായലിൽ നിന്ന് ഒഴുകി വന്നതാകാം എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ ഭാഗത്ത് കായലിലൂടെ ഒഴുകിവന്ന ബക്കറ്റും അതിനുള്ളിലെ മൃതദേഹവും പ്രദേശവാസികളായ ചില കുട്ടികളാണ് ആദ്യം കണ്ടത്.

ഈ വിവരം ഇവർ തങ്ങളുടെ മാതാപിതാക്കളെ അറിയിക്കുയും തുടർന്ന് പോലീസിനെ അറിയിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാവാം എന്നും പ്രസവശേഷം കുട്ടി മരിച്ചാല്‍ ആശുപത്രി അധികൃതര്‍ മൃതദേഹം മറവ് ചെയ്യാന്‍ ബന്ധുക്കളെ ഏല്‍പ്പിക്കാറുണ്ട്. ഇതും അങ്ങനെ സംഭവിച്ചതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.