ചലച്ചിത്ര നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനായി

single-img
2 February 2020

ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി.ഐശ്വര്യയാണ് വധു. അടുത്തബന്ധിക്കളുടെയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ കോതമംഗലത്ത് വച്ചാണ് വിവാഹം നടന്നത്. താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്‍രെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ 2003ലാണ് വിഷ്ണു സിനിമയിലെത്തിയത്.പിന്നീട് അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ നായകനായും അഭിനയിച്ചു.