പൗരത്വ നിയമ ഭേദഗതിക്കെതിരെ പുതിയ പ്രതിഷേധം; തമിഴ്നാട്ടില്‍ ഒരു കോടിയിലേറെ ജനങ്ങളുടെ ഒപ്പ് ശേഖരിക്കാന്‍ ഡിഎംകെ

single-img
2 February 2020

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയുമുള്ള പ്രതിഷേധം അറിയിക്കാൻ ഒരു കോടിയിലേറെ ജനങ്ങളുടെ ഒപ്പു ശേഖരണം നടത്താൻ ഒരുങ്ങി തമിഴ്‌നാട്ടിൽ ഡിഎംകെ. ഇതിന് തുടക്കം കുറിച്ചുകൊണ്ട് പാർട്ടി അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ അദ്ദേഹത്തിന്റെ മണ്ഡലമായ കോലത്തൂരില്‍ നിന്ന് ഒപ്പു ശേഖരണ ക്യാമ്പയിന് ഇന്ന് തുടക്കം കുറിച്ചു.

ഇതോടൊപ്പം തന്നെ തമിഴ്‌നാട്ടിലെ ഡിഎംകെയുടെ ഘടക കക്ഷിയായ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ എസ് അലഗിരി ചെന്നൈയിലെ അവഡിയില്‍ നിന്നും ഒപ്പു ശേഖരണം നടത്തി. ഇന്ന് മുതൽ മുതല്‍ 8 വരെയാണ് ക്യാമ്പയിന്‍ നടക്കുക. രാജ്യത്തിന്റെ സാമ്പത്തിക മേഖല ഉള്‍പ്പെടെയുള്ള മറ്റു മേഖലകളില്‍ കേന്ദ്രത്തിന് പറ്റിയ പരാജയം മറച്ചു വെക്കാനാണ് കേന്ദ്രസർക്കാർ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതെന്ന് ക്യാമ്പയിന്‍ ഉദ്ഘാടനവേളയില്‍ എംകെ സ്റ്റാലിന്‍ ആരോപിച്ചു.