11 വിമതരിൽ 10പേരെയും മന്ത്രിമാരാക്കും; കർണാടകയില്‍ മന്ത്രിസഭാ വിപുലീകരണം ഈ മാസം ആറിന്

single-img
2 February 2020

കർണാടകയിലെ മന്ത്രിസഭാ വിപുലീകരണം ഈ മാസം ആറിന് നടക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അറിയിച്ചു. ആറാം തിയതി രാവിലെ 10.30 നായിരിക്കും രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. പുതിയതായി 13 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിൽ ഉപതെരഞ്ഞെടുപ്പ് ജയിച്ച 11 വിമതരിൽ 10 പേർ മന്ത്രിമാരാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ ഇതിൽ ആരൊക്കെയായിരിക്കും മന്ത്രിമാരാകുകയെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയില്ല. ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എംടിബി നാഗരാജ്, എച്ച് വിശ്വനാഥ് എന്നിവരെ മന്ത്രിമാരാക്കാൻ നിയമതടസം ഉണ്ട്. ഇനി സംസ്ഥാനത്തിൽ ഉപമുഖ്യമന്ത്രി ഉണ്ടാവില്ലെന്നും യെദിയൂരപ്പ വ്യക്തമാക്കി. 2019 ഡിസംബർ അഞ്ചിന്​ നടന്ന ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി വൻ ഭൂരിപക്ഷം​ നേടിയിരുന്നു.