നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി

single-img
2 February 2020

തൃശൂര്‍: ചലച്ചിത്ര നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി.വിനീത് മേനോന്‍ ആണ് വരന്‍.ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. നിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിരുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമായ ഏഴു സുന്ദരരാത്രി കളാണ് പാര്‍വ്വതിയുടെ ആദ്യ ചിത്രം.പിന്നീട് രഞ്ജിത് ചിത്രം ലീല, പുത്തന്‍ പണം, മധുരരാജ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.