സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ‘വരനെ ആവശ്യമുണ്ട്’; ട്രെയ്‌ലര്‍ പുറത്ത്

single-img
1 February 2020

ദുൽഖർ സൽമാനെ നായകനാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്’വരനെ ആവശ്യമുണ്ട്’. ദീർഘമായ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.ഈ സിനിമയുടെ ആദ്യ ട്രെയ്‌ലര്‍ പുറത്തുവന്നിരിക്കുകയാണ്.

മലയാളത്തിലെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശോഭനയും, കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികമാര്‍. സംവിധായകനായ മേജര്‍ രവിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.