ഏറ്റവും ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗമായിരിക്കാം പക്ഷേ ഒരു കാര്യവുമില്ല: രാഹുല്‍ ഗാന്ധി

single-img
1 February 2020

രാജ്യം ഇന്നേവരെ അഭിമുഖീകരിച്ചതിൽ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാർലമെന്റിൽ ഒരുപക്ഷേ ഇത് ഏറ്റവും ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗമായിരിക്കാം എന്നാൽ ഒരു കാര്യവുമില്ല എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇത് നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ന് സഭയിൽ രണ്ടു മണിക്കൂര്‍ നാല്‍പ്പത് മിനിട്ടാണ് ധനമന്ത്രി പ്രസംഗം അവതരിപ്പിച്ചത്. ബജറ്റ് അവതരണത്തിനിടെ ക്ഷീണം മൂലം അവശേഷിച്ച രണ്ടു പേജുകള്‍ വായിക്കാതെ വിട്ട ധനമന്ത്രി അതു വായിച്ചതായി കണക്കാക്കാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. കേന്ദ്രത്തിൽ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള രണ്ടാമത്തെ ബജറ്റാണിത്.