സമസ്ത മേഖലയ്ക്കും ഉണര്‍വ്വ് പകരുന്ന ബജറ്റ്; ധനമന്ത്രിയെ പ്രശംസിച്ച് പ്രധാനമന്ത്രി

single-img
1 February 2020

രാജ്യത്തിനായി വരുന്ന സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മല സീതാരമാനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സമസ്ത മേഖലയ്ക്കും ഉണര്‍വ്വ് പകരുന്നതാണ് ബജറ്റെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബജറ്റിലൂടെ പുതുതായി നടത്തിയിട്ടുള്ള പ്രഖ്യാപനത്തിലൂടെ തൊഴിലവസരങ്ങള്‍ കൂടും. പുതിയ 100 വിമാനത്താവളങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ടൂറിസം മേഖലയിൽ കൂടുതൽ അവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ ബജറ്റ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് വിദ്യാർത്ഥികൾക്കാണ്.

രാജ്യത്തിന്റെ കയറ്റുമതിക്ക് ആക്കം കൂട്ടും. നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകുന്നതാണ് ബജറ്റ്. ബജറ്റ് നിർദ്ദേശങ്ങൾ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. എന്നാൽ ബജറ്റ് പൊള്ളയാണെന്ന് പ്രതിപക്ഷംപ്രതികരിച്ചിരുന്നു.