അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം,കടന്നുപോകുന്നത് ദുരിതാവസ്ഥയിലൂടെ; സങ്കടം പങ്കുവെച്ച് ശ്രീശാന്ത്

single-img
1 February 2020

ക്രിക്കറ്റര്‍ ശ്രീശാന്തിന്റെ അമ്മ സാവിത്രി ദേവിയുടെ കാല്‍ മുട്ടിന് താഴെ മുറിച്ചുമാറ്റി. ശ്രീശാന്ത് തന്നെയാണ് തന്റെ കരിയറിലും ജീവിതത്തിലുമൊക്കെ നെടുംതൂണായി നിന്ന അമ്മയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്. ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.’അമ്മയുടെ കാല്‍മുട്ടിന് താഴെക്ക് മുറിച്ചുമാറ്റി. ശക്തയായ സ്ത്രീയാണവര്‍. കൃത്രിമകാലില്‍ നടക്കാനുള്ള പരിശ്രമത്തിലാണ് അമ്മ. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം’ എന്ന് ശ്രീകാന്ത് പറഞ്ഞു.