ഷഹീന്‍ ബാഗ്: പ്രതിഷേധക്കാര്‍ക്ക് നേരെ അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്തു

single-img
1 February 2020

തലസ്ഥാനത്തെ ഷഹീൻബാ​ഗിൽ നടക്കുന്ന പൗരത്വ നിയമഭേദ​ഗതിക്കെതിരായ പ്രതിഷേധത്തിന് നേരെ അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്തു. അക്രമ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വെടിയുതിര്‍ത്ത ആളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദ​ഗതിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ 40 ദിവസങ്ങളായി ഷഹീൻബാ​ഗിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കുത്തിയിരുപ്പ് സമരം നടത്തിക്കൊണ്ടിരിക്കുകയാണ്.

സമാനമായി പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദിവസങ്ങള്‍ക്ക് മുമ്പ് ബജ്റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിന്‍റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പാണ് തലസ്ഥാനത്തുതന്നെ വീണ്ടുമൊരു വെടിവെപ്പ് ഉണ്ടായിരിക്കുന്നത്.

അതേസമയംഇവിടെ പ്രതിഷേധം നടത്തുന്നവരുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് അറിയിക്കുകയുണ്ടായി.