കേന്ദ്രബജറ്റില്‍ പ്രതിഫലിച്ചത് രാഷ്ട്രീയമനോഭാവം;കേരളത്തെ പൂര്‍ണമായും അവഗണിച്ചു:മുഖ്യമന്ത്രി

single-img
1 February 2020

തിരുവനന്തപുരം: കേന്ദ്രബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ സംഘങ്ങള്‍ക്ക് 22% നികുതിയും സര്‍ചാര്‍ജും ഏര്‍പ്പെടുത്തിയത് തിരിച്ചടിയാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.22% നികുതിയും സര്‍ചാര്‍ജും ഏര്‍പ്പെടുത്തിയത് തിരിച്ചടിയാകും.കേന്ദ്രനികുതിയില്‍ സംസ്ഥാനത്തിന്റെ ഓഹരിയില്‍ വലിയതോതിലുള്ള കുറവ് വരുത്തിയത് ഉത്കണ്ഠാജനകമാണ്.

ന്യായമായ ആവശ്യങ്ങളെ കേന്ദ്ര ബജറ്റ് തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. പ്രകൃതിക്ഷോഭ ധനസഹായം മറ്റ് സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയപ്പോള്‍ പ്രളയം ബാധിച്ച കേരളത്തെ അവഗണിച്ചിരുന്നു. അതേ രാഷ്ട്രീയ മനോഭാവമാണു ബജറ്റിലുമുള്ളത്. കൃഷി, ഭൂമി മേഖലകളില്‍ സംസ്ഥാനത്തിന്റെ അധികാരം കവരാനുള്ള ശ്രമമാണു കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.