നമ്മുടെ പ്രധാനമന്ത്രി 24 കാരറ്റ് സ്വര്‍ണമാണ് : കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

single-img
1 February 2020

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 24 കാരറ്റ് സ്വർണമാണെന്നും അദ്ദേഹത്തിന്റെ ഉദ്ദേശ്യത്തെ സംശയിക്കരുതെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. പൗരത്വ നിയമ ഭേദ​ഗതിയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ മുസ്ലീങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചുവെന്നാരോപിച്ച് പ്രതിപക്ഷത്തിനെതിരെയും രാജ്‌നാഥ് സിംഗ് വിമർശനമുന്നയിച്ചു.രാജ്യത്ത് മുസ്ലീം സഹോദരന് നേരെ വിരൽ ചൂണ്ടാൻ ആർക്കും കഴിയില്ലെന്നും വോട്ട് നേടുന്നതിന് മുസ്ലീങ്ങൾക്കിടയിൽ പ്രതിപക്ഷം ഭയം വളർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡൽഹിയിലെ മെഹ്‌റൗളിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 24 കാരറ്റ് ആണ്. അദ്ദേഹത്തിന്റെ ഉദ്ദേശ്യത്തെ സംശയിക്കാനാവില്ല. തന്റെ സർക്കാർ ‘സബ്ക സാത്ത്, സബ്ക വികാസ്, സബ്ക വിശ്വാസ്’-എന്നിവയിലാണ് വിശ്വസിക്കുന്നത് “- രാജ്‌നാഥ് സിംഗ് പറഞ്ഞു.

അതേപോലെ തന്നെ കേന്ദ്രവുമായി നല്ല ബന്ധം പുലർത്തുന്നതിന് പകരം, പലപ്പോഴും പോരാട്ടത്തിൽ ഏർപ്പെടുകയും അഞ്ച് വർഷം നശിപ്പിക്കുകയും ചെയ്തുവെന്ന് അരവിന്ദ് കെജ്രിവാളിനെ ലക്ഷ്യം വച്ചുകൊണ്ട് സിംഗ് പറഞ്ഞു.