ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധങ്ങള്‍ നടത്തരുത്; വിജ്ഞാപനമിറക്കി ജാമിയ മിലിയ അധികൃതര്‍

single-img
1 February 2020

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതു മുതൽ ആരംഭിച്ച ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇനിയും ക്യാമ്പസിനുള്ളില്‍ പ്രതിഷേധങ്ങള്‍ നടത്തരുതെന്ന് അറിയിച്ചിരിക്കുകയാണ് സർവകലാശാലാ അധികൃതര്‍.

ക്യാമ്പസിനുള്ളില്‍ ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധ സമ്മേളനങ്ങള്‍, പ്രക്ഷോഭങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കല്‍ എന്നിവ ചെയ്യരുതെന്നും വിദ്യാര്‍ത്ഥികള്‍ അച്ചടക്കം പാലിക്കണമെന്നും രജിസ്ട്രാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

ഇനിമുതൽ വിദ്യാർതിഥികൾ പരീക്ഷകളുടെയും ക്ലാസുകളുടെയും സുഗമമായ നടത്തിപ്പിന് സഹകരിക്കണമെന്നും ക്യാമ്പസിന് പുറത്തു നിന്നുള്ളവര്‍ ക്യാമ്പസില്‍ അനധികൃതമായി പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ചൂണ്ടിക്കാട്ടുന്നു.