നിങ്ങൾക്ക് ഒമാനില്‍ സംരംഭം തുടങ്ങണോ; ഇനിമുതൽ സ്വദേശി സ്‌പോണ്‍സര്‍ വേണ്ട

single-img
1 February 2020

ഒമാനിൽ ഇപ്പോൾ പുതിയ വിദേശ മൂലധന നിക്ഷേപ നിയമം പ്രാബല്യത്തിൽ വന്നതോടെ കമ്പനികളിൽ 100% വിദേശ നിക്ഷേപം അനുവദിക്കും. ഇത്തരത്തിൽ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ നടപടി.

ഈ നിയമ പ്രകാരം രാജ്യത്തെ റസ്റ്ററന്റ്, ഹോട്ടൽ, കഫ്റ്റീരിയകൾ, വീട്ടുപകരണ വിൽപന ശാലകൾ, പ്രതിരോധം, എണ്ണ- വാതകം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങൾ എന്നിവയ്ക്ക് സ്വദേശി സ്‌പോൺസർ ആവശ്യമില്ല.

ഇവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് ഏറെ ഗുണകരമായ തീരുമാനമാണിത്. അതേസമയം ഒന്നോ അതിലധികമോ വിദേശ പങ്കാളികളുള്ള കമ്പനി തുടങ്ങാൻ 1.5 ലക്ഷം റിയാൽ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം വാണിജ്യ മന്ത്രാലയത്തിൽ കമ്പനികൾ റജിസ്റ്റർ ചെയ്യാനുള്ള ഫീസ് 3,000 റിയാലാക്കി വർദ്ധിപ്പിച്ചു.