സദാചാരഗുണ്ടായിസം; അഞ്ചുപേര്‍ പിടിയില്‍

single-img
1 February 2020

മുംബൈ: മഹാരാഷ്ട്രയില്‍ യുവതിക്കും യുവാവിനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. ഗൊണ്ടേഗാവ് ഗ്രാമത്തിലാണ് ബന്ധുക്കളെ കാണാനെത്തിയ യുവതിയെയും യുവാവിനെയും ആളുകള്‍ ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ യുവതിക്ക് പരുക്കേറ്റു. തങ്ങള്‍ തെറ്റായി ഒന്നും ചെയ്തില്ലെന്നും വെറുതെ വിടണമെന്നും അപേക്ഷിച്ചിട്ടും പ്രതികള്‍ വെറുതെ വിട്ടില്ലെന്ന് ഇരുവരും പറഞ്ഞു.

ഇവരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഇവരുടെ കുടുംബത്തില്‍ നിന്നും രാഷ്ട്രീയനേതാക്കളില്‍ നിന്നുമുണ്ടായി. ഇതേതുടര്‍ന്ന് കേസ് രജിസ്ട്രര്‍ ചെയ്ത പോലിസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ഹോമിലേക്ക് അയക്കുമെന്നും പോലിസ് അറിയിച്ചു.