എല്‍ഐസിയും ഐഡിബിഐയും വില്‍ക്കും

single-img
1 February 2020

ദില്ലി: കേന്ദ്രബജറ്റ് പ്രഖ്യാപനത്തിനിടെ ഒരു പൊതുമേഖലാ കമ്പനി കൂടി വില്‍ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ധനകാര്യവകുപ്പ്മന്ത്രി. എല്‍ഐസിയുടെ പ്രാഥമിക ഓഹരികളാണ് വില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മൂലധന ലഭ്യത ഉറപ്പുവരുത്താനാണിതെന്നും മന്ത്രി വ്യക്തമാക്കി. ഐഡിബിഐ ബാങ്കിന്റെ സര്‍ക്കാര്‍ ഓഹരികളും വില്‍ക്കാനുംതീരുമാനമുണ്ട്. പ്രതീക്ഷിത ധനകമ്മി 3.8%. പൊതുമേഖലാ ബാങ്കുകള്‍ക്ക് 350000 കോടിരൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.

നേരത്തെ പൊതുമേഖലാ കമ്പനികളായ ബിപിസിഎല്ലും എയര്‍ഇന്ത്യയുടെയും വില്‍പ്പന പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സര്‍ക്കാരിന് വലിയൊരു വരുമാനം നല്‍കുന്ന ഇന്‍ഷൂറന്‍സ് മേഖലയിലെ അതികായന്‍ എല്‍ഐസിയെയും എല്‍ഐസിക്ക് കീഴിലുള്ള ഐഡിബിഐയും വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബജറ്റിലേക്ക് ആവശ്യമായ തുക കണ്ടെത്താനെന്ന് അവകാശപ്പെട്ടായിരുന്നു പൊതുമേഖലാ കമ്പനികളുടെ വില്‍പ്പന നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എല്‍ഐസിയും ഇതേ പാതയിലേക്കാണ് നീങ്ങുന്നത്.