പ്രമുഖ ബ്രാന്‍ഡിങ് ആന്‍ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ഫ്രഷ് മൈന്‍ഡ് ഐഡിയസ് ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു

single-img
1 February 2020

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ പ്രമുഖ ബ്രാന്‍ഡിങ് ആന്‍ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ഫ്രഷ് മൈന്‍ഡ് ഐഡിയസ് ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബെംഗളൂരു ഡയമണ്ട് ഡിസ്ട്രിക്ടിലെ 5ാം നിലയിലാണ് പുതിയ ശാഖ.
ഫ്രഷ് മൈന്‍ഡ് ഐഡിയാസിന്റെ നിലവിലെ സേവനങ്ങളായ ബ്രാന്‍ഡിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, വെബ് ഡെവലപ്‌മെന്റ്, അനിമേറ്റഡ് എക്‌സിപ്ലെയ്‌നര്‍ വിഡിയോ പ്രൊഡക്ഷന്‍ എന്നിവക്ക് പുറമെ ഇവന്റസ്ഡു ഡോട്ട് കോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ സ്‌പേസില്‍ പ്രാതിനിധ്യം നല്‍കും.

തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച, സ്റ്റാര്‍ട്ടപ്, എന്റര്‍പ്രൈസ്, ഗവ.ഓര്‍ഗനൈസഷന്‍സിനും കേരളം സ്റ്റാര്‍ട്ടപ്പ് മിഷനും കമ്പനി അധികൃതര്‍ നന്ദിയറിയിച്ചു. ഇന്ന് ബാംഗ്ലൂര്‍ ഡയമണ്ട് ഡിസ്ട്രിക്ടിലെ ഈ ഒരു ചെറിയ സ്‌പേസില്‍ പ്രവര്‍ത്തനം തുടങ്ങുന്നത് ഇനിയും ഉയരങ്ങള്‍ കീഴടക്കാനുള്ള ആത്മവിശാസം നല്‍കുന്നുവെന്നും തുടര്‍ന്നും എല്ലാവരുടേയും അനുഗ്രഹാശിര്‍വാദങ്ങള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.
https://freshmindideas.com/?fbclid=IwAR0Yp62ihy1QmwzI-hbDfFvXxrCZtErOVSKtlC_be90HyS86u9jK6aGXIng