ദില്ലി പിടിക്കാന്‍ ബിജെപിയുടെ ‘സങ്കല്‍പ് പത്രിക’

single-img
1 February 2020

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുള്ള വാഗ്ദാന പത്രിക’സങ്കല്‍പ് പത്രിക ‘ പുറത്തിറക്കി ബിജെപി . കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി,പ്രകാശ് ജാവദേകര്‍,ബിജഡെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി എന്നിവരാണ് സങ്കല്‍പ് പത്രിക പുറത്തിറക്കിയത്. അനധികൃത കോളനികള്‍ക്ക് അംഗീകാരം നല്‍കാന്‍ കോളനി വികസന ബോര്‍ഡ്, ദരിദ്രര്‍ക്ക് രണ്ട് രൂപയ്ക്ക് ആട്ട, 200 പുതിയ സ്‌കൂളുകള്‍,പത്ത് കോളജുകള്‍,കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂട്ടര്‍,സ്‌കൂള്‍ കുട്ടികള്‍ക്ക് സൈക്കിള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.

കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എടുത്തുപറഞ്ഞാണ് പത്രിക പുറത്തിറക്കിയിട്ടുള്ളത്. ആംആദ്മിയില്‍ നിന്ന് സംസ്ഥാന ഭരണം പിടിച്ചടക്കാനായി എല്ലാവിധ രാഷ്ട്രീയതന്ത്രങ്ങളും ബിജെപി പയറ്റുമെന്നാണ് കരുതുന്നത്.