കൊറോണ; ചികിത്സയ്ക്ക് പകരം പ്രാര്‍ഥനയുമായി പെണ്‍കുട്ടി,പ്രതിസന്ധിയിലായി മെഡിക്കല്‍ സംഘം

single-img
1 February 2020

തൃശൂര്‍: ചൈനയില്‍ നിന്ന് നാട്ടിലെത്തിയ പെണ്‍കുട്ടി പനി ബാധിച്ചിട്ടും ആശുപത്രിയിലെത്തിയില്ല.ഇപ്പോള്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയോടൊപ്പമാണ് ഈ കുട്ടി തൃശൂരിലെത്തിയത്. നാട്ടിലെത്തിയതോടെ പനി ബാധിച്ചു എന്നാല്‍ ചികിത്സയില്‍ വിശ്വാസമില്ലാത്ത വിദ്യാര്‍ഥിനി പ്രാര്‍ഥനയുമായി വീട്ടില്‍ കഴിയുകയായിരുന്നു.

കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ കൂടെ വിമാനത്തിലുണ്ടായിരുന്നവരില്‍ ഈ പെണ്‍കുട്ടി മാത്രമാണ്ആശുപത്രിയില്‍ എത്താതിരുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.ഒടുവില്‍ നേരിട്ടുവന്ന് ബോധവത്കരണം നടത്തിയതിനു ശേഷമാണ് പെണ്‍കുട്ടി ചികിത്സക്ക് തയ്യാറായത്.ബോധവത്കരണത്തിനു ശേഷവും ഇവര്‍ ആശുപത്രിയിലെത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. പെണ്‍കുട്ടി ഇപ്പോള്‍ ആശുപ്ത്രിയില്‍ നിരീക്ഷണത്തിലാണ്.