പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കി; ചേര്‍ത്തലയില്‍ യുവാവ് അറസ്റ്റില്‍

single-img
1 February 2020

പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ യുവാവ് പോലീസ് പിടിയില്‍. ചേര്‍ത്തല വാരനാട് കുളങ്ങരവെളി ഷിബു (45)നെയാണ് പോക്‌സോ നിയമ പ്രകാരം ചേര്‍ത്തല പോലീസ് പിടികൂടിയത്.

സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കടയില്‍ ജോലി ചെയ്യുന്ന ഇയാള്‍ കടയില്‍ ആളില്ലാത്ത സമയങ്ങളില്‍ കുട്ടിയെ കുറെ നാളുകളായി ഉപദ്രവിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഢന വിവരം പുറത്തറിഞ്ഞത്.

കുട്ടിയുടെ പിതാവ് നല്‍കിയ പരാതി പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയതെന്ന് സി.ഐ വി പി മോഹന്‍ലാല്‍ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.